കോണ്‍ഗ്രസ് പ്രകടനത്തിലേക്ക് ഇരച്ചു കയറി സിപിഎം പ്രവര്‍ത്തകര്‍…കല്ലേറും കയ്യേറ്റവും, പരാതി…

കണ്ണൂര്‍ :  മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസമാണ് മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ സ്തു പവും കൊടിമരവും പൂര്‍ണമായി തകര്‍ത്ത് തരിപ്പണമാക്കിയത്. ഇതിന് ശേഷം കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീടിന് നേരെയും അക്രമം നടത്തി

ഡിസിസി അധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ലക്‌സ് ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് മലപ്പട്ടത്തെ അടുവാപ്പുറത്തെ കോണ്‍ഗ്രസ് സ്തൂപം തകര്‍ത്ത് തരിപ്പണമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!