‘ഇനി അങ്ങോട്ടേക്ക് ഓടണ്ട, അവിടെയും രക്ഷയില്ല’; മാഹി മദ്യവിലയിൽ വൻ വർധനവിന് സർക്കാർ

മാഹി : പുതുച്ചേരിയില്‍ മദ്യവിലയില്‍ വൻ വർധനയ്ക്ക് വഴി തുറന്ന് മന്ത്രിസഭ തീരുമാനം. എക്സൈസ് ഡ്യൂട്ടി, സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി.

ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് ഫീസ് 100 ശതമാനം കൂട്ടി. 10 മുതല്‍ 50 ശതമാനം വരെ വില കൂടാൻ സാധ്യതയുണ്ട്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില കൂടും.

പുതുചേരിയിലെ 4 മേഖലകളില്‍ മദ്യവില കൂടിയാലും, സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറവായിരിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മദ്യ വില വർധനവോടെ 350 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!