ബ്രാഹ്മണൻ ആണെന്ന് സ്വയം പ്രഖ്യാപിച്ച് അതിലൂടെ സമുദായ സ്പർദ്ധ വളർത്തൽ നടത്തിയ വ്യാജനെതിരെ പരാതിയുമായി ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി

തിരുവനന്തപുരം : ജാതീയ നാമം ദുരുപയോഗം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ കൂടി സമുദായ സ്പർദ്ധ വളർത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മിൻസ് സർവീസ് സൊസൈറ്റി ഡി. ജി. പി ക്ക് പരാതി നൽകി.

വിജേഷ്…എഫ് ബി ചിത്രം

സ്വയം ബ്രാഹ്മണനാണെന്ന് പ്രഖ്യാപിച്ച വിജേഷ് എന്ന ആൾ vijesh p namboodiri എന്ന വ്യാജ നാമത്തിലുള്ള ഫേസ് ബുക്കിലൂടെ ഒരു സമുദായത്തെ വളരെ മോശമായി ചിത്രീകരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.

ആ സമുദായത്തെയും താൻ സ്വയം പ്രഖ്യാപനം നടത്തിയ ബ്രാഹ്മണ സമുദായവും തമ്മിൽ സമുദായ സ്പർദ്ദ വളർത്തുകയെന്ന കുല്സിത പ്രവർത്തിയിലൂടെ ഇയാൾ മുന്നോട്ട് പോവുകയാണ്.

കൂടാതെ പല ബ്രാഹ്മണ സമുദായ ഗ്രൂപ്പുകളിലും കയറിക്കൂടുകയും സൊസൈറ്റിയുടെ ലോഗോ ഉപയോഗിച്ച് BSS തിരുവനന്തപുരം എന്ന WHATS UP ഗ്രൂപ്പ് തുടങ്ങുകയും ചെയ്ത ഇയാൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് ബ്രാഹ്മിൻസ് സർവീസ് സൊസൈറ്റി ചെയർമാൻ എം.എസ്.ശ്രീരാജ് കൃഷ്ണൻ പോറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

ഇയാൾക്കെതിരെ പൊതുപ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിന് ഉൾപ്പടെ പലയിടത്തും കേസുകളും നിലവിലുണ്ടെന്ന് ശ്രീരാജ് കൃഷ്ണൻ പോറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!