പനാജി: ഗോവയിൽ പുതുവത്സരാഘോഷത്തിന് പോയി കാണാതായ വൈക്കം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പുതുവത്സരാഘോഷത്തിന് സുഹൃത്തുക്കളുമായി ഗോവയിലെത്തിശേഷം കാണാതായ വൈക്കം മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷ് (20) ന്റെ മൃതദേഹം കടപ്പുറത്തുനിന്നും കണ്ടെത്തി.
സഞ്ജയിന്റെ അച്ഛൻ മൃതദേഹം തിരിച്ചറിഞ്ഞു.
മരണം എങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഡിസംബർ 29നാണ് കുലശേഖരമംഗലം സ്വദേശികളായ കൃഷ്‌ണദേവ്, ജയകൃഷ്‌ണൻ എന്നിവരോടൊപ്പം സഞ്ജയ് ഗോവയിലേക്ക് തിരിച്ചത്.
ഡിസംബർ 31 -ാം തീയതി പുതുവത്സരാഘോഷം കഴിഞ്ഞ് സഞ്ജയിനെ കാണാതായി എന്നാണ് കൂട്ടുകാർ പറയുന്നത്.
ബാംബോലിം മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി നാട്ടിലെത്തിക്കും.
ഗോവ പോലീസ് അന്വേഷണം നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്.
ഗോവയിൽ പുതുവത്സരത്തിന് പോയി കാണാതായ വൈക്കം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
