ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ പോവുകയാണോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം…

മുംബൈ : നിങ്ങള്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ആലോചിക്കുന്നുണ്ടോ? എങ്കില്‍ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കല്‍  വായ്പാ ഉപയോഗം, അടയ്ക്കാത്ത ഏതെങ്കിലും പേയ്മെന്‍റുകള്‍, മുന്‍കാല കുടിശികകള്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഒരു ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുമ്പോള്‍, ലഭ്യമായ വായ്പാ സ്രോതസ് കുറയുന്നുവെ ന്നതാണ് ഏറെ പ്രധാനം. ഇത് മറ്റ് കാര്‍ഡുകളിലെ ക്രെഡിറ്റ് ഉപയോഗം വര്‍ദ്ധിപ്പിക്കും. ഇത് ക്രെഡിറ്റ് സ്കോര്‍ കുറയുന്നതിന് കാരണമാകും. 

ക്രെഡിറ്റ് കാര്‍ഡ് എപ്പോള്‍ റദ്ദാക്കണമെന്ന് തീരുമാനിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും,  സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ കാര്യത്തിൽ തീരുമാനം എടുക്കുമ്പോള്‍  പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഉയര്‍ന്ന വാര്‍ഷിക ഫീസ്: പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന വാര്‍ഷികാടിസ്ഥാനത്തിലുള്ള ചാര്‍ജുകളാണ് ഈടാക്കുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് പലപ്പോഴും സൃഷ്ടിക്കുക.

അമിതമായി ചെലവഴിക്കുന്ന ശീലങ്ങള്‍: കടത്തിലേക്ക് നയിക്കുന്ന അമിതമായ ചെലവുകളെ ഒരു കാര്‍ഡ് പോത്സാഹിപ്പിക്കുന്നുവെങ്കില്‍, അത് റദ്ദാക്കുന്നത് സാമ്പത്തിക നിയന്ത്രണം വീണ്ടെടുക്കാന്‍ സഹായിച്ചേക്കാം. ഇതിനായി കാര്‍ഡ് ഉപയോഗിച്ച് എത്രമാത്രം ചെലവഴിക്കുന്നുവെന്ന് മനസിലാക്കണം.

ഒന്നിലധികം കാര്‍ഡുകള്‍ കൈകാര്യം ചെയ്യുക: നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നത് ആശയക്കുഴപ്പമു ണ്ടാക്കുകയും സാമ്പത്തിക ദുരുപയോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ധാരാളം ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നത് ധാരാളം വായ്പാ സ്രോതസുകളിലേക്കാണ് വഴിതുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!