ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ നിരവധി ഒഴിവുകൾ. സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മിനിമം യോഗ്യത ബാച്ചിലേഴ്സ് ഡിഗ്രിയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 21
പോസ്റ്റ് ഓഫീസ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിൽ മൊത്തം 51 ഒഴിവുകളാണുള്ളത്. 30,000 രൂപയാണ് തുടക്ക ശമ്പളം. 21 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 150 രൂപയാണ് ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. ഫീസ് അടയ്ക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ഛത്തീസ്ഗഡ്, അസം, ബിഹാർ, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, കേരളം (ലക്ഷദ്വീപ്), മഹാരാഷ്ട്ര, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, പുതുച്ചേരി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പോസ്റ്റ് ഓഫീസ് ബാങ്കില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
അപേക്ഷിക്കേണ്ട വിധം
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റെ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.ippbonline.com/ സന്ദർശിക്കുക
ഹോം പേജിൽ നിന്ന് റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ അവസരം… തുടക്ക ശമ്പളം 30000 രൂപ…മാർച്ച് 21 വരെ അപേക്ഷിക്കാം..
