കോഴിക്കോട് : ഗുരുവായൂരപ്പൻ കോളജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചതായി പരാതി. കോളജിലെ യൂണിയൻ കെഎസ്‌യു പിടിച്ചെടുത്തതിനു ശേഷം നവീകരിച്ച യൂണിയൻ ഓഫീസാണ് തീവെച്ച് നശിപ്പിക്കപ്പെട്ടത്.
സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്നും കെഎസ്‍യു പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം കോളജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചതായി ശ്രദ്ധയിൽപെട്ടത്. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്.
ചുവരുകളും കത്തിനശിച്ച നിലയിലാണ്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോളജിൽ ഇന്ന് രാവിലെ ഒൻപതു മണി മുതൽ കെഎസ്‌യു യൂണിയൻ ഭാരവാഹികൾ ഏകദിന ഉപവാസ സമരം നടത്തും.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് യൂണിയൻ ഓഫീസ് തീയിട്ടു നശിപ്പിച്ചു; കെഎസ്‌യുവിന്റെ ഉപവാസ സമരം ഇന്ന്
