ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; മൂന്ന് സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മറ്റി രൂപികരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സര്‍ക്കാരിനെ അവഗണിച്ച് സേര്‍ച് കമ്മറ്റി രൂപികരിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേരള സര്‍വകലാശാല, എംജി മലയാളം സര്‍വകലാശാലകളിലേക്കുള്ള നടപടികളാണ് ഹൈക്കോടതി വിലക്കിയത്. കേരള സാങ്കേതിക സര്‍വകലാശ സേര്‍ച്ച് കമ്മറ്റിയുടെ നിയമനം ഹൈക്കോടതി വിലക്കിയിരുന്നു. ഇതോട നാല് സര്‍വകലാശാലകളിലെ സേര്‍ച് കമ്മറ്റികള്‍ക്ക് വിലക്കായി.

ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സേര്‍ച്ച കമ്മറ്റി രൂപീകരിച്ചത്. സേര്‍ച്ച് കമ്മറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സ്റ്റേ. സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മറ്റി രൂപീകരിച്ചതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

എംജിയില്‍ മിസോറം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെആര്‍എസ് സാംബശിവ റാവു, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഡയറക്ടര്‍ ഡോ. സിആനന്ദകൃഷ്ണന്‍, കേരള സര്‍വകലാശാല: കര്‍ണാടക കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ബട്ടു സത്യനാരായണ, ഐ എസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്‌സോമനാഥ്, മലയാളം സര്‍വകലാശാലയില്‍ കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ്, കര്‍ണാടക കേന്ദ്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ബട്ടു സത്യനാരായണ എന്നിവരായിരുന്നു സേര്‍ച്ച് കമ്മറ്റി അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!