അമ്പലപ്പുഴ: കാറും മിനിലോറിയും കൂട്ടിയിടിച്ചു. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് അപകടത്തിൽ പരിക്കേറ്റു.
ദേശീയപാതയിൽ പുന്നപ്ര പവ്വർ ഹൗസ് ജംഗ്ഷനിൽ ഇന്ന് രാവിലെയായിരുന്നു അപകടം. മിനിലോറി ഡ്രൈവർ ആലപ്പുഴ ചാത്തനാട് പറയൻ പറമ്പിൽ റഷീദ് (52), കാർ ഡ്രൈവർ തൃശൂർ മിഷൻ ക്വാട്ടേഴ്സിൽ ജസിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്.
തോട്ടപ്പള്ളിയിൽ നിന്നും ആലപ്പുഴയിലേക്ക് മീൻ കയറ്റി വന്ന മിനിലോറിയും തൃശൂരിൽ നിന്നും കൊല്ലത്തേക്ക് പോയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
