ന്യൂഡൽഹി : കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തി. ദില്ലി നിസാമൂദീൻ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്നു. വീട് വിട്ട് പോകാനുള്ള കാരണം വ്യക്തമല്ല.
വളയം ചെറുമോത്ത് സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയുമാണ് കഴിഞ്ഞ മാസം 28 മുതൽ കാണാതായായത്. തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.