ബസ് സ്റ്റോപ്പില്‍ കാത്തിരുന്നു, 18 കാരിയെ പിന്തുടര്‍ന്ന് നഗ്നത പ്രദര്‍ശനം നടത്തി; 2 യുവാക്കള്‍ പിടിയില്‍

പത്തനംതിട്ട : യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേർ അറസ്റ്റില്‍. കോട്ടാങ്ങല്‍ ഭഗവതി കുന്നേല്‍വീട്ടില്‍ ബി.ആർ ദിനേശ് (35), കോട്ടാങ്ങല്‍ എള്ളിട്ട മുറിയില്‍ വീട്ടില്‍ മാഹീൻ(30) എന്നിവരാണ് പിടിയിലായത്.

ഡിഗ്രി വിദ്യാർത്ഥിനിയായ 18 കാരി കോട്ടാങ്ങല്‍ സ്വദേശിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും, പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് യുവാക്കളെ പെരുമ്ബെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായ ദിനേശും മാഹിനും. മാഹിൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ചുങ്കപ്പാറയില്‍ പോയി തിരികെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയായിരുന്നു യുവാക്കള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ചുങ്കപ്പാറ ബസ് സ്റ്റാൻഡില്‍ വച്ചാണ് സംഭവം. യുവതിക്ക് പിന്നാലെയെത്തി പ്രത്യേക ശബ്ദം പുറപ്പെടുവിപ്പിച്ച പ്രതികള്‍, കൈകള്‍ കൊണ്ട് മോശം ആംഗ്യം കാണിച്ചു. ഇവരെ ശ്രദ്ധിക്കാതെ യുവതി ബസ് സ്റ്റാൻഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയി. ഇതോടെ യുവതിയെ പിന്തുടർന്ന് ഒന്നാം പ്രതി ദിനേശ് വസ്ത്രമഴിച്ച്‌ നഗ്നതാ പ്രദർശനം നടത്തി. പിന്നീട് ആക്രോശിച്ചുകൊണ്ട് പിന്നാലെയെത്തി ഭയപെടുത്തി ഇരുവരും മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!