കോഴിക്കോട് : ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും വ്യക്തമാക്കി.
