കാഞ്ഞിരപ്പള്ളി : വർദ്ധിച്ചു വരുന്ന കാൽമുട്ട് രോഗങ്ങളുടെ ചികിത്സയിൽ ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എംഎൽഎ അഭിപ്രായപ്പെട്ടു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ക്നീ ക്ലിനിക്കു’കളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന്റെ ജില്ലാ വാർഷിക സമ്മേളനം അഡ്വ. ആന്റോ ആൻറണി എം പി നിർവഹിച്ചു. കേരളീയ ആയുർവേദ ചികിത്സയ്ക്ക് ടൂറിസത്തിലും ദേശീയ അന്തർദേശീയ തലത്തിലുമുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ അജിത് കുമാർ കെ.സി, ഡോ. ആർ. ജയചന്ദ്രൻ, ഡോ സീനിയ അനുരാഗ്, ഡോ രാജു തോമസ്, ഡോ. ഷെർലി ദിവന്നി, ഡോ. സിബി കുര്യാക്കോസ്, ഡോ സുഷാ ജോൺ, ഡോ. അഖിൽ ടോം മാത്യു , ഡോ ടിൻറു ജോസഫ്, ഡോ. ചാരുലതാ തമ്പി, ഡോ സുദീപ് അഗസ്റ്റിൻ, ഡോ ശ്രീജിത്ത് എസ്, ഡോ, മിഥുൻ ജെ കല്ലൂർ, ഡോ. ബിനു സി നായർ എന്നിവർ പ്രസംഗിച്ചു.


പുതിയ ഭാരവാഹികളായി ഡോ സുഷ ജോൺ (പ്രസിഡന്റ്), ഡോ ചാരുലത തമ്പി (സെക്രട്ടറി), ഡോ. അഖിൽ ടോം മാത്യു (ഖജാൻജി), ഡോ ടിൻ്റു ജോസഫ് ( വനിതാ കമ്മറ്റി ചെയർപേഴ്സൺ) ഡോ മഞ്ജു എ ജോസ് ( കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
