ബജരംഗബലിയായി അനാമിക; 13000 അടി ഉയരത്തില്‍ നിന്ന് ചാടിയത് രാമമന്ത്രവുമായി

ജഹാനാബാദ് : അനാമിക ബജരംഗബലിയായി… രാമനെ വരവേല്ക്കാന്‍ പതിമൂവായിരം അടി ഉയരത്തില്‍ നിന്ന് രാമക്ഷേത്രത്തിന്റെ ചിത്രവും ജയ്ശ്രീറാം മന്ത്രവുമായി അവള്‍ പറന്നിറങ്ങി…

പ്രാണപ്രതിഷ്ഠയുടെ ആവേശം ലോകമെങ്ങും പരക്കുന്നതിനിടെയാണ് ജഹാനാബാദുകാരിയുടെ അതിശയപ്പറക്കല്‍. പതിമൂവായിരം അടിയില്‍ നിന്ന് പറന്നിറങ്ങി ആറായിരം അടി ഉയരത്തില്‍ വായുവില്‍ നീന്തിയാണ് അനാമിക വിസ്മയം സൃഷ്ടിച്ചത്.

ബിഹാറിലെ ജഹാനാബാദില്‍ നിന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലേക്ക് അച്ഛനൊപ്പം താമസം മാറിയപ്പോഴാണ് അനാമിക പാരാജമ്പിങ് പഠിച്ചത്. ഹനുമാന്റെയും പുഷ്പകവിമാനത്തിന്റെ കഥകളും അച്ഛനാണ് പറഞ്ഞു നല്കിയത്. ഭാരതീയ വൈമാനിക ശാസ്ത്രത്തിന്റെ പിതാവ് ഭരദ്വാജമഹര്‍ഷിയുടെ ജന്മനാടായ പ്രയാഗരാജിലെ വാസമാണ് അനാമികയെ ആകാശവിസ്മയങ്ങളിലേക്ക് പറക്കാന്‍ പ്രേരിപ്പിച്ചത്.

പത്താം വയസില്‍ മധ്യപ്രദേശിലെ സാഗറില്‍ പതിനായിരം അടി ഉയരത്തില്‍ നിന്ന് ചാടിയ അനാമികയെ കണ്ട് ലോകം അമ്പരന്നു. പത്തൊമ്പതാം വയസില്‍ റഷ്യയിലും ദുബായ്‌യിലും അവള്‍ വിസ്മയം തീര്‍ത്തു.

ബെംഗളൂരുവില്‍ ഇപ്പോള്‍ ബിടെക് പഠിക്കുകയാണ് ഇപ്പോള്‍ അനാമിക. വീട്ടില്‍ അനുജത്തി അനുഷ്‌കൃതി ശര്‍മ്മയും അമ്മ പ്രിയങ്ക കുമാരിയും അച്ഛന്‍ അജയ് ശര്‍മയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!