‘ഒന്ന് വാങ്ങൂ, ഒന്ന് സൗജന്യം’…ഓഫറുമായി മദ്യശാലകൾ…

ലക്നൗ :  കുറച്ചധികം മദ്യം വാങ്ങാൻ പദ്ധതി ചെയ്യുന്നുവെങ്കിൽ ഉത്തർപ്രദേശിലേയ്ക്ക് വണ്ടി വിട്ടൊള്ളു. ഒരുകുപ്പി മദ്യം വാങ്ങിയാൽ ഒരുകുപ്പി തികച്ചും സൗജന്യമായി ലഭിക്കും. ഈ ഓഫർ സ്റ്റോക്ക് തീരുംവരെമാത്രം. ‘ഒന്ന് വാങ്ങൂ, ഒന്ന് സൗജന്യം’ എന്ന ഓഫർ അറിഞ്ഞതോടെ മദ്യം വാങ്ങാനുള്ള ആവേശത്തിലാണ് ആളുകൾ.

ഉത്തർപ്രദേശിലെ നോയിഡയിലെ മദ്യശാലകളിലാണ് ഗംഭീര ഓഫർ നൽകുന്നത്. പുതിയ എക്സൈസ് നയം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ്, നോയിഡയിലുടനീളമുള്ള മദ്യശാലകൾ അവരുടെ സ്റ്റോക്ക് തീർക്കുന്നതിനായി ഓഫറുകൾ വച്ചിരിക്കുകയാണ്. എല്ലാ ബ്രാൻഡുകൾക്കും ഓഫർ ഉണ്ടാവും.

മാർച്ച് 31ന് മുമ്പ് വിൽക്കാതെ ശേഷിക്കുന്ന മദ്യം മുഴുവൻ എക്സൈസ് ഏറ്റെടുക്കും. അത് തങ്ങൾക്ക് വൻ നഷ്ടമുണ്ടാക്കും എന്നുകണ്ടാണ് ഇത്തരമൊരു ഓഫർ നൽകാൻ മദ്യശാലകൾ തയ്യാറായത്. മദ്യത്തിനൊപ്പം ബിയറിയും വൈനിനും ഓഫറുണ്ട്. ചില വിൽപ്പനശാലകളിൽ ഗംഭീര വിലക്കുറവുമുണ്ട്. ഓഫർ പ്രഖ്യാപിച്ചതോടെ മദ്യശാലകൾക്കുമുന്നിൽ വൻ തിരക്കാണ്. പലരും ജോലിക്കുപോകാതെ കടംവാങ്ങിച്ചും കുപ്പികൾ വാങ്ങിക്കൂട്ടാനുളള തിരക്കിലാണ്. മുസാഫർനഗറിൽ മദ്യംവാങ്ങാനെത്തിയവരുടെ തിരക്ക് അനിയന്ത്രിതമായതോടെ പൊലീസിനെ വിളിക്കേണ്ടിവന്നു.

വിൽപ്പന ഇതുപോലെ മുന്നോട്ടുപോയാൽ മാർച്ച് 31ന് മുമ്പുതന്നെ നിലവിലുള്ള സ്റ്റോക്കുകൾ മുഴുവൻ വിറ്റുതീരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോൾതന്നെ പലയിടങ്ങളിലും മുന്തിയ ഇറങ്ങൾ കിട്ടാനില്ല. നിലവിലെ മദ്യനയത്തിൽ കാതലായ മാറ്റമാണ് അടുത്ത മാസംമുതൽ ഉണ്ടാവുന്നത്. ബിയറും വിദേശമദ്യവും ഒരുമിച്ച് വിൽക്കുന്ന സ്ഥാപനങ്ങൾക്കായിരിക്കും സർക്കാർ മുന്തിയ പരിഗണന നൽകുന്നത്. അതോടെ നിലവിലെ വിൽപ്പനശാലകളുടെ എണ്ണം കുറഞ്ഞേക്കും എന്നാണ് കരുതുന്നത്. ബിയർ, വൈൻ എന്നിവമാത്രം വിറ്റിരുന്ന ഷോപ്പുകൾ പരസ്പരം ലഭിക്കുന്നതിനാലാണിത്.

എക്സൈസ് ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, നോയിഡയിലെ മദ്യശാലകൾ സാധാരണയായി പ്രതിദിനം ഏകദേശം 10,000 ബിയർ കുപ്പികളും, 30,000 വിദേശ മദ്യക്കുപ്പികളും, 40,000 നാടൻ മദ്യക്കുപ്പികളും വിൽക്കുന്നു. ഇത് പ്രതിദിനം 3-4 കോടി രൂപ വരുമാനം ഉണ്ടാക്കുന്നു. നിലവിലെ കിഴിവുകൾക്കൊപ്പം, ഈ ആഴ്ച വിൽപ്പനയിൽ 30-40% വർധനവാണ് പ്രതീക്ഷിക്കുന്നത്. പുതിയ നയം പ്രകാരം നോയിഡയിലെ മദ്യവിൽപ്പനശാലകളുടെ എണ്ണം 535 ൽ നിന്ന് 501 ആയി കുറച്ചു. ഇതിൽ 239 കമ്പോസിറ്റ് മദ്യക്കടകൾ, 234 നാടൻ മദ്യക്കടകൾ, 27 മോഡൽ മദ്യക്കടകൾ, ഒരു ഭാങ് ഷോപ്പ് എന്നിവ ഉൾപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!