ഈ പോക്കാണെങ്കിൽ സംഘടന ഉടൻ ഇല്ലാതാകും… ഐഎൻടിയുസിയെ ചന്ദ്രശേഖരൻ പിണറായിയുടെ കാൽച്ചുവട്ടിലാക്കിയെന്ന്

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണവുമായി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേഷ് ബാബു. നിലവിലെ പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സംഘടനയെ പിണറായിയുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസിയിലെ എല്ലാ യൂണിയനുകളും ചന്ദ്രശേഖരന്‍ തകര്‍ത്തുവെന്നും സുരേഷ് ബാബു വിമർശിച്ചു.

‘മോഡി കെയര്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തത് പിണറായി, അവിടെ നന്മ ഐഎന്‍ടിയുസി തുടങ്ങി. പിണറായി വിജയനും എളമരം കരീമും ചേര്‍ന്നാണ് ഐഎന്‍ടിയുസി നയിക്കുന്നത്. പിണറായിക്കൊപ്പം ചേര്‍ന്ന് സമരനാടകം നടത്തുന്നു. ഐഎന്‍ടിയുസിയുടെ പോക്ക് നേര്‍ വഴിയില്‍ അല്ല. ഇതേ പോക്ക് പോയാല്‍ ഐഎന്‍ടിയുസി ഇല്ലാതാകും’,എന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍ ഉപചാപത്തിലൂടെ പ്രസിഡന്റ് ആയതാണ്. നേര്‍ വഴിയില്‍ അല്ല പ്രസിഡന്റ് ആയതെന്നും സുരേഷ് ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!