ബാലഗോകുലം ദൽഹി സംസ്ഥാന
മുൻ സംഘടനാ കാര്യദർശി മീനടം സ്വദേശി
പി.എം. മധുസൂദനൻ അന്തരിച്ചു



കോട്ടയം: ബാലഗോകുലം ദൽഹിയിലെ  ആദ്യകാല പ്രവർത്തകനും പ്രഥമ സംസ്ഥാന സംഘടനാ കാര്യദർശിയും ആൻഡമാൻ എംപി വിഷ്ണുപദ റേയുടെ പിഎയുമായിരുന്ന മീനടം മഞ്ഞാടി പിണർകോട്ട് വീട്ടിൽ പി.എം. മധുസൂദനൻ(48) ഹൃദയാഘാതം മൂലം ആൻഡമാനിൽ അന്തരിച്ചു.

അച്ഛൻ മാധവൻ നായർ, അമ്മ മാലം പള്ളിയിൽ താഴെ കുടുംബാംഗം രുഗ്മിണിയമ്മ.
ഭാര്യ: ശ്രീലത മധുസൂദനൻ (നവോദയ സ്‌കൂൾ ആൻഡമാൻ). മക്കൾ: മൃദുല, ആദികേശവ്, ചിന്മയി(വിദ്യാർത്ഥികൾ, ആൻഡമാൻ).
ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി കുടുംബസമേതം ആൻ്ഡമാനിലായിരുന്നു താമസം. പ്രവാസിയായിരുന്നപ്പോൾ മസ്‌ക്കറ്റിൽ ബാലഗോ കുലത്തിന്റെ പ്രവർത്തകനായിരുന്നു. 1995 കാലഘ ട്ടത്തിൽ ബാലഗോകുലം പാമ്പാടി താലൂക്ക് കാര്യദർശി തുടർന്ന് കോട്ടയം ജില്ലാ സഹകാര്യദർശി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്‌ക്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!