പാമ്പാടി : മാന്തുരുത്തിയിൽ നിയന്ത്രണം വിട്ട മിനിലോറി കുരിശും തൊട്ടിയിലേയ്ക്ക് തെന്നിമാറി അപകടം ഇന്നലെ വൈകിട്ട് 7:30 ന് ശേഷമായിരുന്നു അപകടം.
കറുകച്ചാൽ ഭാഗത്ത് നിന്നും പൊൻകുന്നം ഭാഗത്തേയ്ക്ക് പോയ തമിഴ്നാട് രജിസ്ട്രഷൻ ഉള്ള മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല. മഴയിൽ റോഡിലെ വഴുക്കലാണ് അപകട കാരണം. നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്