നാളുകൾ നീണ്ട പ്ലാനിംഗ്..ക്വട്ടേഷന് ഗൂഗിൾപേ വഴി പണം കൈമാറി.. തൊടുപുഴ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്..

തൊടുപുഴ : ബിസിനസുകാരൻ ബിജുവിൻ്റെ കൊലപാതകത്തിനായി നടന്നത് നാളുകൾ നീണ്ട് പ്ലാനിംഗ് എന്ന് വെളിപ്പെടുത്തൽ. മുമ്പ് രണ്ട് തവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും കൊട്ടേഷനായി 12,000 രൂപ ഗൂഗിൾ പേ വഴി നൽകിയതായും കണ്ടെത്തൽ.

കൊലപ്പെടുത്താൻ വേണ്ടി തന്നെയാണ് ബിജുവിനെ തട്ടിക്കൊണ്ട് പോയതെന്ന് തൊടുപുഴ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പ്രതികൾക്ക് എല്ലാവർക്കും ക്രിമിനൽ കേസുകൾ ഉണ്ട്.. തട്ടിക്കൊണ്ട് പോകുമ്പോൾ മുഖ്യ പ്രതിയായ ജോമോനും കൂട്ടത്തിൽ ഉണ്ടായിരുന്നു.

എറണാകുളത്ത് നിന്നാണ് ജോമോനെ പിടികൂടിയത്. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. സംഭവത്തിൽ വാഹനങ്ങളടക്കം ഇനി കണ്ടെത്താനുണ്ട്. അതേ സമയം, കൊല്ലപ്പെട്ട ബിജുവിൻ്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!