കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ

തിരുവനന്തപുരം : കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ.

കൂരോപ്പട, മീനടം, അയർക്കുന്നം, പുതുപ്പള്ളി, കുറിച്ചി എന്നിവിടങ്ങളിലാവും വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ തുറക്കുക.
സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയുടെ പിടിയിൽ നിന്നും വിദ്യാർത്ഥികളെ മോചിപ്പിക്കുവാനുള്ള എളിയ ശ്രമമാണിതെന്ന് ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു.

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരിശിലീനം നൽകും.  കിറ്റുകളും, ഓറിയൻ്റേഷൻ ക്ലാസുകളും പരിശീലനത്തിൻ്റെ ഭാഗമാകും. പുതുപ്പള്ളിയെ കോട്ടയം ജില്ലയുടെ കായിക തലസ്ഥാനമാക്കുവാനുള്ള ശ്രമമാണ് പദ്ധതിക്ക് പിന്നിൽ. പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂൾ ആവും ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളുടെ മുഖ്യ ഹബ്ബായി പ്രവർത്തിക്കുക.

ഡോൺ ബോസ്കോയുടെ സോഷ്യൽ സർവ്വീസ് വിഭാഗമായ റൂറൽ എഡ്യുക്കേഷണൽ ആൻ്റ് ഡവലപ്മെൻ്റ് സൊസൈറ്റി ബാംഗ്ലൂർ, കൂരോപ്പട, മീനടം, അയർക്കുന്നം എന്നീ ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!