തിരുവനന്തപുരം :: കഴിഞ്ഞ ദിവസം 56 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില തിങ്കളാഴ്ച കിലോക്ക് 58 ലെത്തി. ചില്ലറ വിൽപന ഗ്രാമപ്രദേശങ്ങളിൽ 60 രൂപയും നഗരത്തിൽ 62ന് മുകളിലും എത്തിയിട്ടുണ്ട്. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞ കാലങ്ങളിലുണ്ടായ വിലയിടിവ് കർഷകരെ നാളികേര കൃഷിയിൽ നിന്നും പിന്നോട്ടടിപ്പിച്ചിരുന്നു. ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതോടെ പലരും പരിപാലത്തിനുവേണ്ട പരിഗണന നൽകിയിരുന്നില്ല. ഇതുകൊണ്ട് തന്നെ നാളികേര ഉൽപാദനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. കിലോക്ക് 25ഉം 30രൂപ വരെ പച്ചത്തേങ്ങക്ക് ലഭിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇതോടെയാണ് കർഷകർ കൃഷിയിൽ നിന്നും പിന്നോട്ടുപോയത്.
റെക്കോഡിട്ട് പച്ചത്തേങ്ങ വില… പച്ചത്തേങ്ങ കിട്ടാനില്ല…
