മയക്കുമരുന്ന് ലഹരിയിൽ ബസിൽ പരാക്രമം, പോലീസുകാരിക്ക് മർദ്ദനം; ബാലുശ്ശേരി സ്വദേശിനി അറസ്റ്റിൽ

കോഴിക്കോട് : താമരശ്ശേരി: മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു.

മുണ്ടോത്ത് നിന്നും സ്വകാര്യ ബസിൽ കയറി താമരശ്ശേരിയിൽ എത്തിയ യുവതിയാണ് ആക്രമണം നടത്തിയത്. ബസിൽ വച്ച് പരാക്രമം നടത്തിയ ഇവർ ബസിൽ നിന്നും ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരിയെയാണ് യുവതി മർദ്ദിച്ചത്. താമരശ്ശേരി പൊലീസ്  സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് മർദ്ദനമേറ്റത്.

മയക്കുമരുന്ന് ലഹരിയിലായിരുന്ന യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിക്ക് അകത്തും പരാക്രമം കാണിച്ചു. കൂടാതെ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷവും യുവതി ആശുപത്രിയിൽ വച്ചു നടത്തി. യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!