പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ…

സുൽത്താൻ ബത്തേരി : പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകൻ ജയേഷിനെയാണ് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.  പീഡനത്തിന് ഇരയായ വിദ്യാർത്ഥി കൗൺസിലർക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശിയാണ് പിടിയിലായ ജയേഷ്. ഇയാൾക്കെതിരെ നേരത്തെയും പോക്സോ പരാതികൾ ഉയർന്നിരുന്നു. സ്കൂളിലെ കുട്ടിയെ അധ്യാപകനൊപ്പം പലയിടത്തായി കണ്ട നാട്ടുകാരാണ് വിഷയത്തിൽ പരാതി നൽകിയത്.

ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ കൗൺസിലിങിന് വിധേയനാക്കി. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതോടെയാണ് കേസെടുത്തത്. 2024 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!