ആലപ്പുഴ : ബിജെപി ക്ഷണിപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദമാകുന്നു. കേക്കും മുന്തിരിയിട്ട സാധനവും കഴിച്ചപ്പോൾ ബിഷപ്പുമാർ മണിപ്പുർ കലാപവും ഇരയായവരുടെ അവസ്‌ഥയും ഉന്നയിക്കാൻ ആർജവം കാണിച്ചില്ല എന്നദ്ദേഹം പറഞ്ഞു.
അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ കോൺഗ്രസ് അതിനെ എതിർത്തോ എന്നും സജി ചെറിയാൻ ചോദിച്ചു .സിപിഎം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
അതേസമയം പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ കെസിബിസി രംഗത്തു വന്നു.
സജി ചെറിയാന്‍റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് പറഞ്ഞു.സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ വാക്കുകളിൽ മിതത്വ പുലർത്തണം.
ഭരണഘടനയെ മാനിക്കാത്തതിന്‍റെ പേരിൽ മന്ത്രി സ്ഥാനം പോയ ആളാണ് സജി ചെറിയാൻ.സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരെ അധിക്ഷേപിക്കാന്‍ ഇവരുടെ കൈയ്യിൽ ഒരു നിഘണ്ടു ഉണ്ട്.ആസ്കൂളിൽ നിന്ന് വരുന്ന ആളാണ് സജി ചെറിയാൻ.ബിഷപ്പുമാർ പങ്കെടുത്തത് പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ്.
സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല.സജി ചെറിയാന്‍റെ വാക്കുകൾക്ക് പക്വത ഇല്ല.
ഭരിക്കുന്നവരില്‍ നിന്ന് ഇത്തരം പ്രസ്താവന ഉണ്ടാകുന്നത് ശരിയല്ലെന്നും വക്താവ് പറഞ്ഞു.
ബിജെപി ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം: മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന വിവാദമാകുന്നു
