ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ പ്രമേയങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള അവസരമാണ് പുതുവര്‍ഷത്തിന്റെ വരവെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസ അറിയിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
2024 എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നല്‍കട്ടെ. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവനകള്‍ നല്‍കുന്നത് തുടരാം. പുതുവര്‍ഷത്തെ നമുക്ക് സ്വാഗതം ചെയ്യാം, സമൃദ്ധമായ സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
പുതുവര്‍ഷത്തിന്റെ സന്തോഷകരമായ അവസരത്തില്‍, ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഊഷ്മളമായ ആശംസകള്‍ അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു
സമ്പന്നമായ ഒരു രാഷ്ട്രവും സമൂഹവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണം; പുതുവര്‍ഷ സന്ദേശത്തില്‍ രാഷ്ട്രപതി
