ദേശീയ തലസ്ഥാനത്ത്  അധികാരത്തിലേക്ക് ബിജെപി ; മുഖ്യമന്ത്രിയ്ക്കായി ചർച്ച തുടങ്ങി ; ഇന്ന് വൈകുന്നേരം മോദി പാർട്ടി പ്രവർത്തകരോട് സംസാരിക്കും

ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലേക്ക് ബിജെപി . ഇന്ന് വൈകുന്നേരം പാർട്ടി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് രാത്രി 7. 30 നാണ് മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

27 വർഷത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ ബജെപി അധികാരത്തിൽ തിരിച്ചെത്തുന്നത് .ദേശീയ, പ്രാദേശിക പാർട്ടികളെല്ലാം ക്ഷേമ രാഷ്ട്രീയത്തിൽ പരസ്പരം മത്സരിക്കുന്ന ഈ സമയത്ത്, ഡൽഹിയിലെ വിജയം ‘മോദിയുടെ ഉറപ്പുകളുടെ’ വിശ്വാസ്യതയെ വീണ്ടും സ്ഥിരീകരിക്കും. 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. 70 അംഗ നിയമസഭയിൽ 47 സീറ്റും ബിജെപി കരസ്ഥമാക്കി. ആംആദ്മിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്താണ് എഎപി. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. തുടർച്ചയായി മൂന്നാം തവണയാണ് കോൺഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്നത്.

കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിംങാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

അതേസമയം മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ചെയർമാനുമായ അരവിന്ദ് കെജ്രിവാൾ തോറ്റു. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് സാഹിബ് സിംഗാണ് കെജ്രിവാളിനെ മലർത്തിയടിച്ചത് . 1844 വോട്ടിനാണ് പർവേശ് സാഹിബ് സിംഗ് ജയിച്ചത്. കെജ്രിവാൾ 20190 വോട്ടും പർവേശ് 22034 വോട്ടുമാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!