രാജ്കോട്ട് : വീണ്ടും വിവാഹം കഴിക്കണമെന്ന 80-കാരൻ്റെ ആഗ്രഹത്തിന് തടസം നിന്നതോടെ മകനെ അച്ഛൻ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലെ ജസ്ദാനിലാണ് സംഭവം. രാംഭായ് ബോറിച്ചയാണ് 52 വയസുള്ള മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊന്നത്.സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായതായാണ് വിവരം.
ഭൂമി തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ 20 വർഷം മുമ്പ് ഭാര്യ മരിച്ചതിനെത്തുടർന്ന് രാംഭായി വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും അതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നും പൊലീസ് പിന്നീട് കണ്ടെത്തി.മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുകയായിരുന്നു രാംഭായി. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വീണ്ടും വിവാഹം കഴിക്കാനൊരുങ്ങി 80 കാരൻ…തടസം നിന്ന മകനെ വെടിവെച്ച് കൊന്നു…
