ചാനൽ ചർച്ചയിൽ അപകീർത്തികരമായ പരാമർശത്തിൽ കേസ്; സിപിഎം  നേതാവ് അരുൺകുമാറിന്റെ പരാതിയിൽ 24 ന്യൂസ് സീനിയർ എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം കോടതിയിൽ ഹാജരായി

എറണാകുളം : ചാനല്‍ ചര്‍ച്ചയില്‍ വസ്തുതവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അപമാനിച്ചു എന്ന കേസിൽ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കോടതിയില്‍ ഹാജരായി. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുണ്‍കുമാറിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്ന കേസിലാണ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം കാക്കനാട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായത്. നേരത്തെ കേസ് പരിഗണിച്ച രണ്ടു പ്രാവശ്യവും ഹാഷ്മി താജ് ഇബ്രാഹിം കോടതിയില്‍ ഹാജരായിരുന്നില്ല.

അറസ്റ്റ് നടപടി ഉണ്ടാകുമെന്ന് വ്യക്തമായതോടെയാണ് അദേഹം കോടതിയില്‍ നേരിട്ടെത്തിയത്.കേസ് പരിഗണിച്ച കേടതി മെയ് 26ലേക്ക് ഹിയറിങ്ങ് മാറ്റി. വാസ്തവവിരുദ്ധവും അപകീര്‍ത്തിപരവുമായ പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അരുണ്‍കുമാര്‍ വക്കീല്‍നോട്ടീസ് അയച്ചെങ്കിലും ഹാഷ്മി മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരനെയും സാക്ഷികളെയും വിസ്തരിച്ച കോടതി ഹാഷ്മിയെ പ്രതിയാക്കി കേസെടുത്തു. അഡ്വക്കേറ്റ് ജി. ജനാര്‍ദ്ദനക്കുറിപ്പ് അസോസിയേറ്റ്‌സിലെ അഡ്വക്കേറ്റ് പി കെ വര്‍ഗീസ് മുഖേനെ അരുണ്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

നവകേരളസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ ചെരിപ്പ് എറിഞ്ഞ കേസില്‍ 24 ന്യൂസ് ചാനല്‍ അവതാരകയെ പ്രതിചേര്‍ത്ത സമയത്ത് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അപകീര്‍ത്തി പരാമര്‍ശം. മാധ്യമപ്രവര്‍ത്തകയുടെ മനോവിഷമം കണ്ട് പറഞ്ഞുപോയതാണെന്ന് ഹാഷ്മി പിന്നീട് അരുണ്‍കുമാറിന് വാട്‌സാപ് സന്ദേശമയച്ചു. എന്നാല്‍, പരസ്യഖേദപ്രകടനത്തിന് തയ്യാറായില്ല. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ചാനല്‍ അവതാരകന്‍ ഒരു അതിഥിയെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അപമാനിച്ചതിന് കോടതി തന്നെ കേസ് എടുത്ത് വിചാരണ നടപടികള്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്. ഹാഷ്മി ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും വിശ്വസിക്കട്ടെയെന്നും ഞാന്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും കേസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍കുമാര്‍ പറഞ്ഞു. എന്തുവിലകൊടുത്തും ശക്തമായ നിയമപോരാട്ടം തുടരും. ഇത്തരത്തിലുള്ളവരുടെ അധമമാധ്യമ പ്രവര്‍ത്തനത്തെ തുറന്നുകാണിക്കുന്ന ശക്തമായ തെളിവുകള്‍ കോടതി മുമ്ബാകെ ഹാജരാക്കുമെന്നും അദേഹം പറഞ്ഞു.

ഹാഷ്മിക്കും 24 ന്യൂസിനുമെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി അരുണ്‍ കുമാര്‍ നിയമ പേരാട്ടത്തിലായിരുന്നു. എതിരാളി ശക്തനാണെന്ന് അറിയാം. വിവിധ രൂപത്തിലുള്ള ആക്രമണം ഉണ്ടാകും എന്നും അറിയാം. അദ്ദേഹം അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും വിശ്വസിക്കട്ടെ. ഞാന്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. എന്തുവിലകൊടുത്തും ശക്തമായ നിയമപോരാട്ടം തുടരും. ഇത്തരത്തിലുള്ളവരുടെ അധമമാധ്യമ പ്രവര്‍ത്തനത്തെ തുറന്നുകാണിക്കുന്ന ശക്തമായ തെളിവുകള്‍ കോടതി മുമ്ബാകെ ഹാജരാക്കും.എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും വേണമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!