പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല…വിമർശനമേറ്റ് എംവി ഗോവിന്ദൻ

കൊല്ലം : സിപിഎം സംസ്ഥാന എംവി ഗോവിന്ദൻ സംസ്ഥാന സമ്മേളനത്തിൽ പൂർണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലെ വിമർശന ഫോക്കസ് മുഴുവനും പാർട്ടി സെക്രട്ടറിയായിരുന്നു.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാര്‍ട്ടി ഘടകങ്ങളിൽ ഇഴകീറി പരിശോധിച്ചു. മുഖം നോക്കാത്ത വിമര്‍ശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയ പ്പോൾ പക്ഷേ വിമര്‍ശന മുന മുഴുവൻ എം.വി ഗോവിന്ദനെതിരെയാണെന്നതാണ് ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!