തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ…

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ദില്ലി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാള്‍ പത്ത് ദിവസത്തെ ധ്യാനമിരിക്കാൻ പഞ്ചാബിലെത്തി.. പഞ്ചാബിലെ ഹോഷിയാര്‍ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് ധ്യാനം. മാർച്ച്‌ 15 വരെ കെജ്‌രിവാൾ വിപാസന കേന്ദ്രത്തിൽ തുടരും.

അതേസമയം കെജ്രിവാളിന്‍റെ ധ്യാനത്തെ കോണ്‍ഗ്രസും ബി ജെ പിയും രൂക്ഷമായി വിമര്‍ശിച്ചു. പൊതു ജനത്തിന്‍റെ പണം പഞ്ചാബ് സര്‍ക്കാര്‍ കെജ്രിവാളിന്‍റെ ധ്യാനത്തിനായി ധൂര്‍ത്തടിക്കുകയാണെന്ന് ബി ജെ പി ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ കുറ്റപ്പെടുത്തി. സുരക്ഷാ വാഹനങ്ങൾ, ആംബുലൻസ്, ഫയർ എൻജിൻ തുടങ്ങി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേജ്‍രിവാൾ പഞ്ചാബിലെത്തിയതെന്ന് ബി ജെ പി കുറ്റപ്പെടുത്തി.

സാധാരണക്കാരനെ പോലെ സഞ്ചരിച്ചിരുന്ന കെജ്രിവാൾ ഇപ്പോൾ മഹാരാജാവിനെ പോലെയാണ് സഞ്ചരിക്കുന്നതെന്നാണ് ദില്ലി മന്ത്രിയും ബി ജെ പി നേതാവുമായ മഞ്ജീന്ദർ സിങ് സിർസ വിമർശിച്ചത്.പഞ്ചാബിലെ ജനങ്ങളുടെ നികുതി പണം കെജ്‌രിവാളിന് വേണ്ടി ചെലവഴിക്കുന്നു എന്നാണ് കോൺഗ്രസിന്റെ വിമർശനം. ജനപ്രതിനിധി പോലുമല്ലാത്ത കെജ്‌രിവാളിന് എന്തിനാണ് ഇത്ര സുരക്ഷ എന്ന ചോദ്യവും കോൺഗ്രസ് ഉയർത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!