ന്യൂഡല്‍ഹി: അമുൽ പാലിൻ്റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 2 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും.
മൊത്തത്തിലുള്ള പ്രവർത്തന ചിലവ് വര്‍ദ്ധിച്ചതും ഉൽപാദന ചിലവിലെ ഉയര്‍ച്ചയും ആണ് വില വര്‍ദ്ധനക്ക് കാരണമെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) അറിയിച്ചു.2023 ഫെബ്രുവരിയിലാണ് അവസാനമായി ജിസിഎംഎംഎഫ് പാൽ വില ഉയർത്തിയത്.
ഇതോടെ, 500 മില്ലി അമുൽ എരുമ പാൽ, 500 മില്ലി അമുൽ ഗോൾഡ് മിൽക്ക്, 500 മില്ലി അമുൽ ശക്തി പാൽ തുടങ്ങിയ വേരിയൻ്റുകളുടെ പുതുക്കിയ പാൽ വില യഥാക്രമം 36, 33, 30 എന്നിങ്ങനെയാകും.
