കാേട്ടയം:ഏറ്റുമാനൂരിൽ മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെ പോലീസ് അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ പോലീസ് ആണ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം.
പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ആത്മഹത്യ.