പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം…റിപ്പോർട്ട് തേടി മുഖ്യമന്ത്രി…

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പരുത്തിപ്പള്ളി വിഎച്ച്എസ്‌എസിലെ എബ്രഹാം ബെൻസൺ ജീവനൊടുക്കിയ സംഭവത്തിലാണ് മുഖ്യമന്ത്രി അടിയന്ത റിപ്പോർട്ട് തേടിയത്. .

കുട്ടി ജീവനൊടുക്കാൻ കാരണം സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതാണെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽമരണത്തിൽ കുടുംബം നേരത്തേയും ദുരൂഹത ആരോപിച്ചിരുന്നു. സ്കൂളിലെ ക്ലർക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്ന് ബെൻസണിന്റെ അമ്മാവൻ ആരോപിച്ചു.

അസൈമെന്റ് സൈൻ ചെയ്തതിൽ സീൽ വെച്ച് നൽകാൻ കുട്ടി ആവശ്യപ്പെട്ടിരുന്നു എന്നാൽ ക്ലർക്ക് ഇത് നൽകിയില്ല. ഇതിന് പിന്നാലെ ക്ലർക്ക് കയർത്ത് സംസാരിച്ചതായി കുട്ടി വീട്ടിൽ പറഞ്ഞിരുന്നുവെന്നും അമ്മാവൻ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!