തിരുവനന്തപുരം: കേരളത്തിലെ ഉപേക്ഷിക്കപ്പെട്ട പാറ ക്വാറികളിലെ ജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുന്നതിനായി ക്വാറികളുടെ സര്‍വ്വേ നടത്തിയതിന്‍റെ റിപ്പോര്‍ട്ട് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍ സീമ, ഹൈഡ്രോഗ്രാഫിക്ക് സര്‍വ്വേവിങ്ങ് ഡയറക്ടര്‍ ജിരോഷ് കുമാര്‍ വി. എന്നിവര്‍ തുറമുഖവകുപ്പ് മന്ത്രി വി.എന്‍ വാസവന് സമര്‍പ്പിച്ചു.
ഹരിതകേരളം മിഷന്‍റെ നവകേരളം കര്‍മപദ്ധതിയുമായി ഏകോപിപ്പിച്ച് കേരള സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി തുറമുഖവകുപ്പിന്‍റെ കീഴിലുള്ള ഹൈഡ്രോഗ്രാഫിക്ക് സര്‍വ്വേവിങ്ങാണ് പഠനം നടത്തിയത്.
തിരുവനന്തപുരം ജില്ലയിലെ ചിത്തിക്കര പാറ ക്വാറി, കൊല്ലം ജില്ലയിലെ ഏരൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇളവരംകഴി പാറക്വാറി, വെളിയം ഗ്രാമ പഞ്ചായത്തിലെ കയ്യില പാറക്വാറി, കുളക്കട ഗ്രാമ പഞ്ചായത്തിലെ വെണ്ടാര്‍ പാറക്വാറി, കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ പൊക്കിത്തത്ത് പാറക്വാറി, കണ്ണൂര്‍ ജില്ലയിലെ വെങ്ങാട് ഗ്രാമ പഞ്ചായത്തിലെ കാവുംപിള്ള പാറക്വാറി എന്നിവിടങ്ങളിലെ ബാത്തിമെട്രിക് സര്‍വ്വേ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും 100% വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തിന്‍റെ ഗുണനിലവാരം വിലയിരുത്തുന്നതിനായി കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതിന്‍റെ ഫലവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്തിക്കര പാറ ക്വാറിയില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഡെവലപ്പ് ചെയ്ത unmaned autonomous technology ഉപയോഗിച്ചാണ് സര്‍വ്വേ നടത്തിയത് ക്വാറിക്കു 25 മീറ്ററിലും കൂടിയ ആഴമുള്ളതായി സര്‍വേയില്‍ കണക്കാക്കിയിട്ടുണ്ട് . ഇളവരംകുഴി പാറക്വാറി വെണ്ടാര്‍ പാറക്വാറി കാവുംപിള്ള പാറക്വാറി പൊക്കിത്തത്ത് പാറക്വാറി എന്നിവിടങ്ങളിലും ജി.പി.എസും നൂതന എക്കോസൗണ്ടിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് സര്‍വ്വേ പൂര്‍ത്തികരിച്ചത് .
ജലത്തിന്‍റെ ഗുണനിലവാരം പരിശോധിച്ചതില്‍ വെണ്ടാര്‍ പാറക്വാറിയിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല എന്ന ഫലമാണ് ലഭിച്ചത്. ക്വാറികളിലെ ജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗ പ്രദമാക്കുന്നതിനായി പദ്ധതി പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ പ്രസ്തുത സര്‍വ്വേ റിപ്പോര്‍ട്ട് സഹായകമാകും
വെള്ളായണി കായലില്‍ പദ്ധതിയുടെ ഭാഗമായി 2024 ഒക്ടോബര്‍ 8 മുതല്‍ 10 വരെയാണ് സര്‍വ്വേ നടത്തിയത് കായലിലെ 36 വ്യത്യസ്തമണ്ണ് സാമ്പിളുകള്‍, ജലത്തിന്‍റെ ഗുണനിലവാരം വിലയിരുത്തുന്നതിനായി കുടിവെള്ള സാമ്പിളുകള്‍ എന്നിവ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം അനുസരിച്ച് ജലത്തിന്‍റെ ഗുണനിലവാരത്തെയും കുറിച്ചുള്ള വിശദമായ ഡാറ്റ കായലിന്‍റെ നിലവിലുള്ള അവസ്ഥ ക്ലോറൈഡിന്‍റെ അളവ് സ്വീകാര്യമായ പരിധിക്കുള്ളിലാണെന്ന് സൂചിപ്പിച്ചു, വെള്ളത്തിന്‍റെ സാമ്പിളുകളില്‍ മൊത്തം കോളിഫോമിന്‍റെയും ഇ.കോളിയുടെയും സാന്നിധ്യം മലിനീകരണമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
കാര്യക്ഷമവും സുസ്ഥിരവുമായ റിസോഴ്സ് മാനേജ്മെന്‍റ് ഈ മണ്ണ് നിരീക്ഷണങ്ങളെ ബാത്തിമെട്രിക് സര്‍വ്വേ ഡാറ്റയുമായി സംയോജിപ്പിച്ച്, വെള്ളായണി കായലിന്‍റെ സുസ്ഥിരമായ പരിപാലനത്തിനും സംരക്ഷണത്തിനുമായി ഒരു സമഗ്ര പദ്ധതി ആവിഷ്കരിക്കാന്‍ സാധിക്കുമെന്ന വിവരവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.