സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും “കൗൺസിലിംഗ് സെൻ്ററുകൾ” തുറക്കണം: അഡ്വ. കെ ആർ രാജൻ

കോട്ടയം: വിദ്യാർത്ഥികളിലും യുവജനങ്ങളിലും വർദ്ധിച്ചു വരുന്ന അക്രമവാസനകളും സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പെരുമാറ്റ വൈകല്യങ്ങളും നിയന്ത്രിക്കുവാൻ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും “കൗൺസിലിംഗ് സെൻ്ററുകൾ ” തുറക്കണമെന്ന് എൻ.സി. പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും മാനവ വിഭവശേഷി വിദദ്ധനുമായ അഡ്വ. കെ.ആർ. രാജൻ അഭിപ്രായപ്പെട്ടു.

കൗമാരക്കാരിൽ ‘
വർദ്ധിച്ചു വരുന്ന അക്രമവാസനകളും, പെരുമാറ്റ വൈകല്യങ്ങളും സമൂഹത്തിൻ്റെയാകെ മാനസിക ആരോഗ്യത്തിൻ്റെ കുറവിനെയാണ് കാണിക്കുന്നത്. ഈ സാമൂഹ്യ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതിന് കുടുംബവും, രക്ഷിതാക്കളും, സമൂഹവും ഭരണ സംവിധാനവും കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ട്.

ദുഃഖങ്ങളും, വേദനകളും പങ്കുവയ്ക്കാ നുള്ള വേദികൾ ഇല്ലാതാകുന്നതും തീരുമാനങ്ങളെടുക്കുവാൻ കഴിയാതാവുന്നതും വീടുകളിലും കൗമാരക്കാരിലും മാനസിക സംഘർഷം വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്.
വർദ്ധിച്ചു വരുന്ന അക്രമവാസനകളും, സാമൂഹിക-വൈകാരിക വെല്ലുവിളികളും സമൂഹത്തിൻ്റെ ശാന്തിയും സമാധാനവും തകർക്കുന്നുവെന്നു മാത്രമല്ല നമ്മുടെ വിലപ്പെട്ട മനഷ്യ വിഭവ ശേഷിയും നഷ്ടപ്പെടുകയാണ്.

കൗമാരക്കാർക്കും , വീട്ടമ്മമാർക്കും വൃദ്ധരായവർക്കും വരെ മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന വിധം  “വിദദ്ധ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുന്ന “കൗൺസിലിംഗ് സെൻ്ററുകൾ ” എല്ലാ പഞ്ചായത്തിലും ആരംഭിക്കുവാൻ ഗവൺമെൻ്റ് സത്വര നടപടികൾ സ്വീകരിക്കണം. അനുദിനം വർദ്ധിച്ചു വരുന്ന  സാമൂഹ്യ വിപത്തുകളെ നിയന്തിക്കുവാനും പ്രശന പരിഹാരത്തിനും ഒരു നിമിഷവും ഇനി വൈകിക്കൂടാ.

കൗൺസിലിംഗിൽ പരിശീലനം നേടിയവരുടെ സേവനം വിനിയോഗിച്ചു കൊണ്ട് സമൂഹത്തിനാകെ ആശ്വാസ മേകുന്ന ഈ സെൻ്ററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുവാൻ ഇപ്പോൾ നടക്കുന്ന നിയമ സഭാ സമ്മേളനത്തിൽ തന്നെ തീരുമാനമെടുക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ആരോഗ്യ വകുപ്പുമന്ത്രിയോടും അഭ്യർത്ഥിക്കുന്നു.

ഈ സെൻ്റുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ സംസ്ഥാന തലത്തിൽ മോനിറ്ററിംഗ് കമ്മറ്റിയും രൂപീകരിക്കുന്നത് ഫലപ്രദമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!