ആലപ്പുഴയിൽ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ… മരിച്ചത്…

ആലപ്പുഴ :  യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ, അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ച പുരുഷൻ.മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. എഫ് സി ഐ ഗോഡൗണിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

പുലർച്ചെ മൂന്ന് മണിക്കുള്ള മാവേലി എക്സ്പ്രസ്സ് തട്ടിയാണ് മരണം നടന്നിരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

അപകടം നടന്ന സ്ഥലത്തുനിന്നും ഒരു ബുള്ളറ്റ് കണ്ടെത്തിയിരുന്നു. ഈ ബുള്ളറ്റിൽ നിന്നുമാണ് മരിച്ച പുരുഷന്റെ വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച യുവതി ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!