ഏറ്റമാനൂർ: പാറോലിക്കൽ-കാരിത്താസ് റെയിൽവേ ഗേറ്റുകൾക്കു മധ്യേ അമ്മയും രï് പെൺമക്കളും ട്രെയിനിടിച്ച് മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
തെള്ളകം 101 കവല വടകര കുര്യാക്കോസിന്റെയും മോളിയുടെയും മകളായ ഷൈനി(43) മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവരാണ് മരിച്ചത്.
ഇന്ന് വെളുപ്പിന് 5.30 മണിയോടെ കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ് ട്രെയിനാണ് ഇവരെ തട്ടിയത്.
വാത്സല്യ നിധികളായ പറക്കമുറ്റാത്ത രണ്ട് പെൺമക്കളെ ചേർത്ത് പിടിച്ച് ഒരമ്മ ഇതിന് തുനിഞ്ഞതെന്തിനാണെന്നതിൻ്റെ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ട്രെയിനിലെ ലോക്കോ പൈലറ്റ് നൽകിയ മൊഴിയനുസരിച്ച് മൂന്നുപേരും ട്രാക്കിൽ തന്നെ നിൽക്കുകയായിരുന്നു. ഇത് കï് നിർത്താതെ ഹോൺ മുഴക്കി ഇവരെ ഭയപ്പെടുത്തി പിന്മാറ്റാൻ ശ്രമിച്ചെങ്കിലും ഷൈനി രïു കുട്ടികളെയും മുറുകെ ചേർത്തു പിടിച്ചാണ് നിന്നത്. തുടർന്ന് അപകടം നടന്ന വിവരം ലോക്കോ പൈലറ്റ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. റെയിൽവേ അധികൃതർ അറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷൻ കോട്ടയം റെയിൽവേ പോലീസ് സ്‌റ്റേഷൻ അഗ്നിശമന സേന യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ട്രാക്കിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ കിട്ടിയത്.
തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസ് ആണ് ഷൈനിയുടെ ഭർത്താവ്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഷൈനിയും മക്കളും കഴിഞ്ഞ ഒമ്പതു മാസമായി തെള്ളകത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഇന്നലെ വെളുപ്പിന് പള്ളിയിലേക്കെന്നു പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഒരിക്കൽപ്പോലും കരുതിയിരുന്നില്ലെന്ന് ഷൈനിയുടെ ബന്ധുക്കൾ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷൈനിയുടെ വിദേശത്തുള്ള സഹോദരങ്ങൾ എത്തിയശേഷമായിരിക്കും സംസ്‌കാരം നടത്തുക. ഭർത്താവ് നോബിയും വിദേശത്താണ്. ഈ അധ്യയന വർഷാരംഭത്തിലാണ് അലീനയെയും ഇവാനയെയും തെള്ളകം ഹോളിക്രോസ് സ്‌കൂളിൽ ചേർത്തത്. മൂത്ത മകൻ എഡ്വിൻ എറണാകുളത്ത് സ്‌പോർട്‌സ് സ്‌കൂൾ വിദ്യാർഥിയാണ്.