എറണാകുളം: കൂത്താട്ടുകുളം ഇലഞ്ഞിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾ അത്ഭുതകരമായ രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് കാർ കനാലിലേക്ക് മറിഞ്ഞത്. ഇലഞ്ഞി കൂര് സ്വദേശികളായ സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
മാർവിൻ ജിജോ, ടിന്റോ ജോർടി, ബിനോജൻ മനോജ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിറയെ വെള്ളമുണ്ടായിരുന്ന കനാലിൽ വീണ ഉടനെ തന്നെ കാർ ഒഴുകി നീങ്ങുകയായിരുന്നു. കാറിന്റെ ക്ലാസുകൾ താഴ്ന്നു കിടന്നത് രക്ഷയായി. കൂത്താട്ടുകുളം കിഴകൊമ്പ് പുതുശ്ശേരിയിൽ വിനോദാണ് മൂവരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചത്
മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തു, കാർ നേരെ ചെന്ന് വീണത്…
