ബെംഗളൂരു : ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് നാല് കോടി രൂപ തട്ടിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്.
എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മറ്റ് മൂന്ന് പേർക്കൊപ്പമെത്തി ഇഡി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് രാഷ്ട്രീയ നേതാവിൽ നിന്ന് കോടികൾ തട്ടിയത്.
ബെംഗളൂരു പൊലീസ്
കേരളത്തിലെത്തിയാണ് എഎസ്ഐ ഷഫീർ ബാബു ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ പിടികൂടിയത്. ഷഫീറിനെയും സംഘത്തേയും കൂടുതൽ അന്വേഷണത്തിനായി കർണാടകയിലേക്ക് കൊണ്ടുപോയി.