വൈകിയെത്തിയ ഡ്രൈവർക്ക് മർദ്ദനം…മുൻ മന്ത്രി കെ സി ജോസഫിന്‍റെ മകനെതിരെ കേസ്

കോട്ടയം :  ഡ്രെെവറെ മർദ്ദിച്ചെന്ന പരാതിയില്‍ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ സി ജോസഫിന്റെ ഇളയ മകനെതിരെ കേസ്. കെ സി ജോസഫിന്റെ ഡ്രൈവറായ സിനു നല്‍കിയ പരാതിയില്‍ ചിങ്ങവനം പൊലീസാണ് കേസെടുത്തത്.

ഒരു കാരണവുമില്ലാതെ തന്നെ അടിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത് .കെ സി ജോസഫിനെ യാത്രയാക്കിയ ശേഷം തിരികെ വരവേ വാഹനം ബ്ലോക്കിൽ പെട്ടു.

വൈകിയതോടെ കെ സി ജോസഫിന്റെ മകൻ രഞ്ജു ഫോണിൽ വിളിക്കുകയും ഭീക്ഷണി പെടുത്തുകയും ചെയ്തു എന്നാണ് ഡ്രെെവര്‍ ആരോപിക്കുന്നത്.

പിന്നീട് തന്നെ പിന്തുടർന്നെത്തി വാഹനം തടഞ്ഞു. ശേഷം ഫോൺ പിടിച്ചു വാങ്ങി വാഹനത്തിന് പുറത്തിറങ്ങിയ തന്നെ മർദ്ദിച്ചവെന്നും സിനു വ്യക്തമാക്കി. വാഹനം പിന്തുടർന്ന് എത്തിയതോടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിനിടയിൽ പൊലീസ് സ്റ്റേഷനിൽ കയറി വാഹനം ലോക്ക് ചെയ്ത് താക്കോലുമായി രഞ്ജു പോയെന്നും ഡ്രെെവര്‍ പറയുന്നു. പൊലീസ് ഇടപെട്ടാണ് മൊബൈൽ ഫോൺ തിരികെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു .

എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നാണ് രഞ്ജു പ്രതികരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!