മീനടത്ത് വയോധികന് തീപ്പൊള്ളലേറ്റ് ദാരുണാന്ത്യം

മീനടം (കോട്ടയം) : സ്വന്തം പുരയിടത്തിലെ തോട്ടത്തിൽ തീപ്പിടിച്ചുണ്ടായ അപകടത്തിൽ
സ്ഥലം ഉടമ പൊള്ളലേറ്റ് മരിച്ചു. മീനടം കുരിയ്ക്കാകുന്നു സ്വദേശി മണ്ണുക്കടുപ്പിൽ എം.കെ.കുര്യാക്കോസാണ് (സണ്ണി, 80) മരിച്ചത്.

ഇന്ന്  ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. സ്വന്തം പുരയിടത്തിലെ റബർ തോട്ടത്തിൽ പടർന്നു പിടിച്ച തീ അണക്കാനുള്ള ശ്രമത്തിനിടെ നിലത്ത് വീഴുകയായിരുന്നു.  ബോധരഹിതനായ കുര്യാക്കോസിന് പൊള്ളലേറ്റാണ് മരണമെന്നു സംശയിക്കുന്നു.

തോട്ടത്തിൽ തീപിടുക്കുന്നത് ശ്രദ്ധയിൽ പെട്ട സമീപവാസി നാട്ടുകാരെ വിളിച്ചുകൂട്ടി . നാട്ടുകാരും പാമ്പാടി അഗ്നിരക്ഷസേനയും ചേർന്നാണ് തീ അണച്ചത്. തീ അണക്കുന്നതിനിടയിൽ കുര്യാക്കോസിനെ മരിച്ച നിലയിൽ സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. കാലിൽ വള്ളിപ്പടർപ്പ് ചുറ്റിയിരുന്നു.

പാമ്പാടി പൊലീസ് സ്‌ഥലത്തെത്തി. . സംസ്‌കാരം നാളെ(ഞായറാഴ്ച ) വൈകുന്നേരം 5ന് സെൻ്റ് തോമസ് ഓർത്തഡോക്സ‌സ് വലിയപള്ളിയിൽ. മീനടം കാഞ്ഞിരപ്പള്ളിൽ അന്നമ്മ കുര്യാക്കോസാണ് ഭാര്യ. മക്കൾ: സുജ, ബിനോയ്, ജേക്കബ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!