മലയാളി വിദ്യാർത്ഥിനികൾക്ക് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ 2.85 കോടി രൂപ സ്കോളർഷിപ്

കോട്ടയം: അമേരിക്കയിലെ ടെനിസി സർവകലാശാലയിൽ നിർമിതബുദ്ധി മേഖലയിൽ ഗവേഷണം ചെയ്യുന്നതിന് 2.85 കോടി രൂപയുടെ സ്കോളർഷിപ് മലയാളി വിദ്യാർത്ഥിനികൾക്ക്.

പത്തനംതിട്ട സ്വദേശിനികളായ ഷെറിൻ സൂസൻ ചെറിയാൻ, ഷാജില സലിം എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. സിഎംഎസ് കോളജിലെ ഗവേഷണ വിദ്യാർത്ഥിനികളാണ് ഇരുവരും.

സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തിൽ ഡോ. വിബിൻ ഐപ് തോമസിന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തുകയാണ് ഷെറിനും ഷാജിലയും. അഞ്ചു വർഷത്തേക്കാണു സ്കോളർഷിപ്.

ഷെറിൻ സൂസൻ ചെറിയാൻ തിരുവല്ല പണിക്കരുവീട്ടിൽ ചെറിയാൻ സക്കറിയയുടെയും (സൗദി) ഷേർലി ചെറിയാന്റെയും മകളാണ്. വെച്ചൂച്ചിറ പുതുപ്പറമ്പിൽ പി.ഇ. സലിമിന്റെയും (ഒമാൻ) ജാസ്മിൻ സലിമിന്റെയും മകളാണു ഷാജില. ഭർത്താവ്: നൗഫൽ നൗഷാദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!