നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ കോടികൾ കാണാതായ സംഭവം…കോട്ടയത്ത് ഇന്ന് കൗൺസിൽ യോഗം..

കോട്ടയം : സാമ്പത്തിക ക്രമക്കേടുകൾക്കും വിവാദങ്ങൾക്കും ഇടയിൽ കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന് ചേരും. 211 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് വിവരം പുറത്തുവന്നതിനുശേഷം ആദ്യമായാണ് നഗരസഭ കൗൺസിൽ യോഗം ചേരുന്നത്.

തദ്ദേശ വകുപ്പ് ഓഡിറ്റിലാണ് കോട്ടയം നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 211 കോടി രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രതിപക്ഷം ഇന്ന് കൗൺസിൽ യോഗത്തിൽ ഉന്നയിക്കും. നഗരസഭയിലെ സാമ്പത്തിക ഇടപാടുകളുടെ മുഴുവൻ വിവരങ്ങളും എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെടും. ക്രമക്കേട് വിവരങ്ങൾ സംബന്ധിച്ച് ഇതുവരെയും യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഉത്തരം നൽകിയിട്ടില്ല.

തദ്ദേശ വകുപ്പിന്റെ അന്വേഷണത്തിൽ ഒടുവിൽ കാര്യങ്ങൾ മനസ്സിലാകുമെന്ന് മറുപടി മാത്രമാണ് ചെയർപേഴ്സൺ നൽകിയിട്ടുള്ളത്. നഗരസഭയ്ക്ക് പുറത്ത് എൽഡിഎഫ് നടത്തുന്ന സമരങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് കൗൺസിൽ യോഗം ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!