കോട്ടയം: ജില്ലയിൽ ഇന്ന് വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കൂരോപ്പട ,മണർകാട്,പുതുപ്പള്ളി,അയർക്കുന്നം,വാകത്താനം എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമന്നാണ് അറിയിപ്പ്.
💡കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അരീപറമ്പ് ഹോമിയോ റോഡ്, തുണ്ടിപ്പടി, കൊട്ടാരം അമ്പലം ഭാഗങ്ങളിൽ ഇന്ന് ( 30/01/2025) രാവിലെ 9.30 മുതൽ വൈകിട്ട് 5 :00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
💡വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,കുഴിമറ്റം, തൃക്കോം ടെംപിൾ, എന്നീ ഭാഗങ്ങളിൽ 30-01-2025 വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, മൂഴിപ്പാറ, സന്തോഷ് ക്ലബ്, എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
💡അയർക്കുന്നം സെക്ഷൻ്റെ പരിധിയിൽ വരുന്ന എളപ്പാനി, വലിയമറ്റം കവല,നടുക്കുടി, പൂവ ത്തുറമ്മൂട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് (30-01-25) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
💡മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ, പള്ളിക്കുന്ന്, ലൈഫ് മിഷൻ, ഗിരിദീപം കാസിൽ ഹോംസ്, കമ്പോസ്റ്റ് ട്രാൻസ്ഫോമറുകളിൽ ഇന്ന് (30.01.25) ഭാഗികമായി വൈദ്യുതി മുടങ്ങും.
💡പുതുപ്പള്ളി സെക്ഷൻ പരിധിയിലെ വടവാതൂർ
സെമിനാരി, രാഷ്ട്രദീപിക, കൈതമറ്റം, നവോദയ,മുക്കാടു, MRF ട്രെയിനിങ് ട്രാൻസ്ഫോർമറുകളിൽ ഇന്ന് (30/01/25)രാവിലെ 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ജില്ലയിൽ ചിലയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും… അറിയാം…
