കോട്ടയം ജില്ലയിലെ പ്രമുഖ കോൺഗ്രസ് (ഐ) നേതാവ്എ കെ ചന്ദ്രമോഹൻ അന്തരിച്ചു

പാലാ:  കോട്ടയം ഡിസിസി സീനിയർ വൈസ് പ്രസിഡൻ്റും മുൻ കെപിസിസി അംഗവുമായ വിളക്കുമാടം ചാത്തൻകുളം പുതുപ്പള്ളിൽ (ഐക്കരവാഴമറ്റം) എ.കെ.ചന്ദ്രമോഹൻ (കെ.സി.നായർ -75) അന്തരിച്ചു. മികച്ച വാഗ്മിയും സംഘാടകനുമായിരുന്നു. മീനച്ചിൽ പഞ്ചായത്ത്  അംഗവും കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്.

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി, കില ഫാക്കൽറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: പാലാ ചൊള്ളാനിക്കൽ വിജയമ്മ. മക്കൾ: വിനു (ബാംഗ്ലൂർ), ബിന്ദു. മരുമക്കൾ: സ്വപ്ന, അജു (തമ്പലക്കാട്). മൃതദേഹം ഇന്നു വൈകിട്ട് 4ന് വീട്ടിൽ കൊണ്ടുവരും. സംസ്ക‌ാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!