കോഴിക്കോട് : നരിക്കുനിയിൽ
വാഹന പരിശോധനക്കിടെ കാക്കൂർ സ്റ്റേഷനിലെ വനിതാ എസ് ഐക്കും പോലീസുകാർക്കും നേരെ ആക്രമണം നാലു പേർ പിടിയിൽ.
വാഹന പരിശോധനക്കിടെ സംശയാസ്പദമായി കണ്ട വാഹനം പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേർ പോലീസിനെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് ബാബുരാജ്, കെ.പി പ്രശാന്ത്, സനൂപ്, പി സി രാജേഷ് എന്നിവരെ പോലീസ് പിടികൂടി. പരിക്കേറ്റ പോലീസുകാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.