ഹണി ട്രാപ്പ് കേസ്: ഗുണ്ടാ തലവൻ മരട് അനീഷിന്റെ സഹോദരനും ഭാര്യയും അടക്കം അഞ്ചുപേർ പിടിയിൽ…

ഹണി ട്രാപ്പ് കേസില്‍ അഞ്ചുപേരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), ഭാര്യ ജിജി (19) എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലൈംഗിക തൊഴിലാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സുറുമിയുടെ ഫോണ്‍നമ്ബർ വൈക്കം സ്വദേശിയായ യുവാവിന് ആഷിക്ക് ആന്റണിയും സുറുമിയും ചേർന്നു നല്‍കി. യുവാവുമായി സൗഹൃദം സ്ഥാപിച്ച ഇവർ, നവംബറില്‍ തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപമുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് മുറിയില്‍ കടന്ന് സുറുമി വാതില്‍ അടച്ചതിനുപിന്നാലെ പുറത്തു കാത്തുനിന്ന ആഷിക്കും തോമസും വാതില്‍ തുറന്ന് അകത്തുകയറി ഇവരുടെ വിഡിയോ ചിത്രീകരിച്ചു.

ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് യുവാവിനെ ഇവരും നേഹയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ‌ തട്ടിയെടുത്ത ബൈക്ക് പണയംവെച്ച പണത്തില്‍ ഒരുവിഹിതം ജിജിയുടെ അക്കൗണ്ടിലേക്കാണെത്തിയതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തില്‍ മൂന്ന് പ്രതികളെ നെട്ടൂരിന് സമീപമുള്ള വാടകവീട്ടില്‍നിന്നും ഒരാളെ പനമ്ബിള്ളിനഗറില്‍ നിന്നും ഒരാളെ മൂന്നാറിലെ റിസോർട്ടില്‍നിന്നുമാണ് പിടികൂടിയത്.

ഹില്‍പാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എല്‍. യേശുദാസ്, എസ്.ഐമാരായ കെ. അനില, യു.വി. വിഷ്ണു, എം.ആർ. സന്തോഷ്, എ.എസ്.ഐമാരായ ഉമേഷ് കെ. ചെല്ലപ്പൻ, എസ്.സി.പി.ഒമാരായ അഭിലാക്ഷി, സി.എല്‍. ബിന്ദു, എ.എം. ഷാന്റി, സ്ക്വാഡ് അംഗങ്ങളായ ബൈജു, പോള്‍ മൈക്കിള്‍ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!