കോട്ടയം: പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ പാതയിൽ സഭാ സമാധാനത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
1958ൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭാ ഭരണഘടനയ്ക്ക് വിധേയമായി സഭാ സമാധാനം കൈവന്നതിൽ അദ്ദേഹത്തിൻറെ വിശാല മനസ്ഥിതിയും വിട്ടുവീഴ്ച മനോഭാവവുമാണ് കാരണമായത്. കോടതി വിധികളും സഭാ ഭരണഘടനയും അവഗണിച്ച് മുൻപോട്ടു പോകുവാൻ കഴിയുകയില്ലഎന്നത് സത്യമാണ്. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്ക ബാവമാരുടെ പെരുന്നാളിനോട് അനുബന്ധിച്ച് വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് എന്നീ മെത്രാപ്പോലീത്താ മാര്‍ സഹകാര്‍മ്മികരായിരുന്നു.കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം ശ്ലൈഹീക വാഴ്‌വ് എന്നിവയെ തുടര്‍ന്ന് നേര്‍ച്ച ഭക്ഷണത്തോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിച്ചു
കുര്യാക്കോസ് മാർ ക്ലീമിസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ തേവോഡോഷ്യസ്, ജോസഫ് മാർ ദിവന്നാസ്യോസ്, എബ്രഹാം മാർ എപ്പിഫാനിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, യൂഹാനോൻ മാർ ദിയസ്കോറോസ്, യൂഹാനോൻ മാർ ദിമെത്രിയോസ്, യാക്കോബ് മാർ ഏലിയാസ്, ജോഷ്വാ മാർ നിക്കോദിമോസ്, എബ്രഹാം മാർ സെറാഫിം, എബ്രഹാം മാർ സ്തേഫാനോസ്, ഗീവർഗീസ് മാർ ഫിലക്‌സിനോസ്, .ഗീവർഗീസ് മാർ പക്കോമിയോസ്, ഗീവർഗീസ് മാർ ബർണബാസ്, സഖറിയ മാർ സേവേറിയോസ് എന്നി മെത്രാപ്പോലീത്താ മാര്‍ പെരുന്നാളിൽ സംബഡിച്ചു.