കൊച്ചി : തന്നെ യാത്രയാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വരാത്തതിൽ ദുഃഖമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായുള്ള ബന്ധം താൻ ഇനിയും തുടരുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം, ആരിഫ് മുഹമദ് ഖാനെ പരിഹസിച്ചും രൂഷമായി വിമർശിച്ചും ബിനോയ് വിശ്വം രംഗത്തെത്തി. നിരവധി പാർട്ടികളിൽ പ്രവർത്തിച്ച് പരിചയമുള്ള ആരിഫ് മുഹമ്മദ് ഖാൻ കേരളത്തോട് പെരുമാറിയത് ചക്രവർത്തിയെ പോലെയെന്ന് ബിനോയ് വിശ്വം വിമർശിച്ചു. മോദിയെ വാഴ്ത്തുന്നതിനിടെ കേരളത്തെ ഞെരിക്കുകയും രാജ്ഭവനെ ബിജെപി യുടെ ക്യാമ്പ് ഓഫീസാക്കി മാറ്റുകയും ചെയ്തു. പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പോലെ ആകരുത് എന്നും ഭരണഘടന ഒരു തവണയെങ്കിലും പുതിയ ഗവർണർ വായിക്കണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.