മാരുതി 800 ന്റെ ഉപജ്ഞാതാവ്; സുസുകി മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു

ടോകിയോ : സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു. 94 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായിരുന്നു. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവാണ്.

സുസുകിയെ ആഗോളബ്രാന്‍ഡാക്കി വളര്‍ത്തുന്നതില്‍ ഒസാമു മുഖ്യപങ്കു വഹിച്ചു. മാരുതി ഉദ്യോഗിന് പുറമെ, ജനറല്‍ മോട്ടോര്‍സ്, ഫോക്‌സ്വാഗന്‍ കമ്പനികളുമായും ചേര്‍ന്ന് കാറുകള്‍ പുറത്തിറക്കി. 1980ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച സുസുകി, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളിലൊന്നായി മാറി.

മധ്യ ജപ്പാനിലെ ജിഫിയില്‍ 1930 ല്‍ ജനിച്ച ഒസാമ സുസുകി, 1958 ലാണ് സുസുകി മോട്ടോര്‍സില്‍ ചേരുന്നത്. സുസുകി കമ്പനിയുടെ തലപ്പത്ത് 40 വര്‍ഷത്തോളം തുടര്‍ന്ന ഒസാമു 2021 ലാണ് സ്ഥാനം ഒഴിയുന്നത്. ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞശേഷവും കമ്പനിയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!